പേരാമ്പ്ര ബൈപ്പാസിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കൈതക്കൽ സ്വദേശികളായ എമ്പക്കുന്നുമ്മൽ അർജുൻ, ഭാര്യ അഞ്ജിത, ആവള സ്വദേശി ജാനു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്. പേരാമ്പ്രയിൽനിന്ന് കക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻതന്നെ പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








