പുറത്തൂർ : തീരദേശത്തെ സ്വപ്‌നപദ്ധതിയായ പുറത്തൂർ നായർതോട് പാലത്തിലൂടെ ഞായറാഴ്‌ച മുതൽ ഗതാഗതം സാധ്യമാകും. തവനൂർ നിയോജകമണ്ഡലത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഞായറാഴ്‌ച വൈകീട്ട് നാലിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷനാവും. അബ്‌ദുസമദ് സമദാനി എം.പി. മുഖ്യാതിഥിയാകും.
കഴിഞ്ഞ ഓഗസ്റ്റിൽ പാലത്തിൻ്റെ നിർമാണം പൂർത്തിയായിരുന്നു. അനുബന്ധ റോഡുകളുടെ സ്ഥലമെടുപ്പ് വൈകിയതാണ് പാലം തുറക്കാൻ വൈകിപ്പിച്ചത്. കൂട്ടായി പാലം തകരാറിലായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ തീരദേശവാസികൾ ഏറെ ബുദ്ധിമുട്ടായ സാഹചര്യത്തിൽ നായർതോട്‌പാലം ഉടനെ തുറന്നുകൊടുക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുകയിരുന്നു. നിർദ്ദിഷ്ട തീരദേശപാതയും ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിനെയും ബന്ധിപ്പിക്കുന്ന പാതയാകും ഈ വഴി. തിരൂർ-പൊന്നാനി പുഴക്ക് കുറുകെയാണ് 433 മീറ്റർ നീളത്തിൽ പാലം നിർമിച്ചിരിക്കുന്നത്. സ്ഥലം എം.എൽ.എ. കെ.ടി. ജലീലിന്റെ നിരന്തരശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതി വേഗത്തിലാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. കിഫ്ബി പദ്ധതിപ്രകാരം 46.89 കോടി രൂപയ്ക്കാണ് ഊരാളുങ്കലിനു കരാർ നൽകിയത്. പാലം യാഥാർഥ്യമാകുന്നതോടെ പടിഞ്ഞാറെക്കരയിൽനിന്ന് ചമ്രവട്ടം പാലത്തിലേക്കുള്ള ദൂരം 20 കിലോമീറ്ററോളം കുറയും. കൂടാതെ കോഴിക്കോട് ഭാഗത്തുനിന്ന് തീരദേശപാതവഴി വരുന്നവർക്ക് എളുപ്പം പൊന്നാനിയിലെ ദേശീയപാതയിലെത്തിച്ചേരാനാകും പാലത്തിൽ സ്ഥാപിച്ച സൗരോർജവിളക്കുകൾ വെള്ളിയാഴ്‌ച മുതൽ പ്രവർത്തിച്ച് തുടങ്ങി, ദേശീയ ജലപാതയ്ക്കായി മധ്യത്തിലുള്ള ഭാഗം കമാനരൂപത്തിൽ നിർമിച്ചത് സൗന്ദര്യംവർധിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








