വർക്കലയിലെ ജനപ്രതിനിധികളെ ശിവഗിരി മഠം അനുമോദിച്ചു

വർക്കലയിലെ ജനപ്രതിനിധികളെ ശിവഗിരി മഠം അനുമോദിച്ചു
വർക്കലയിലെ ജനപ്രതിനിധികളെ ശിവഗിരി മഠം അനുമോദിച്ചു
Share  
2026 Feb 28, 08:16 AM

വർക്കല : നഗരസഭയിലെയും വർക്കല മേഖലയിലെ ത്രിതല പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ശിവഗിരി മഠം അനുമോദിച്ചു. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനസേവനം നിറവേറ്റുകയെന്നതാകണം പൊതുപ്രവർത്തകരുടെ കടമയെന്ന് അധ്യക്ഷനായ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.


ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, വർക്കല നഗരസഭാ ചെയർപേഴ്സ‌ൺ ഗീതാ ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ റിതു മോഹൻ, രാരീഷ്, ശ്രീധരകുമാർ, സുജി തുടങ്ങിയവർ സംസാരിച്ചു. ഷാൾ അണിയിച്ചും പുസ്‌തകങ്ങൾ നൽകിയുമാണ് ആദരിച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles