ഹൂഡിനീസ് മാജിക് പ്ലാനറ്റ് പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : ജാലവിദ്യയും ശാരീരികക്ഷമതയും ഒന്നിച്ച പ്രകടനവുമായി മുതുകാടിൻ്റെ ചലഞ്ച് യുവർ ലിമിറ്റ്സ് അരങ്ങേറി. രക്ഷപ്പെടൽ ജാലവിദ്യയുടെ ഉപജ്ഞാതാവായ ഹാരി ഹൂഡിനിയുടെ നൂറാമത് ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് ഒന്നുമുതൽ അദ്ദേഹത്തിന്റെ ചരമദിനമായ ഒക്ടോബർ 31 വരെ മാജിക് പ്ലാനറ്റിന് ഹൂഡിനിയുടെ പേര് നൽകുന്നതിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഹാരി ഹൂഡിനിയുടെ രക്ഷപ്പെടൽ ജാലവിദ്യയുടെ ദൃശ്യം പ്രദർശിപ്പിച്ചു. ഗോപിനാഥ് മുതുകാട് 30 വർഷം മുൻപ് അവതരിപ്പിച്ച പ്രകടനത്തിൻ്റെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് ആയോധനകലയിൽ പ്രശസ്‌തനും ഗിന്നസ് ബുക്കിൽ ഇടംനേടിയ അഭീഷ് ഡൊമിനിക്കിന്റെ പ്രകടനങ്ങളും അരങ്ങേറി. സിമെൻ്റ് കട്ടകളും തേങ്ങയും ഹെൽമെറ്റും കൈകൾ, തല, കാൽമുട്ട് എന്നിവ ഉപയോഗിച്ച് പൊട്ടിച്ചു. സംവിധായകൻ പ്രജേഷ് സെൻ മുഖ്യാതിഥിയായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








