പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ റീ സർവ്വെ ആരംഭിച്ചു

പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ റീ സർവ്വെ ആരംഭിച്ചു
പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ റീ സർവ്വെ ആരംഭിച്ചു
Share  
2026 Feb 27, 07:28 PM

പേരാമ്പ്ര: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീ സർവ്വെ പദ്ധതിക്ക് പേരാമ്പ്ര വില്ലേജിൽ തുടക്കമായി. കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന പേരാമ്പ്ര വില്ലേജിലെ ഡിജിറ്റൽ സർവ്വെ നടപടികളുടെ ഉദ്ഘാടനം ചക്കിട്ടപാറ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികളും രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിച്ചു.


​ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വില്ലേജ് ഓഫീസർ പി. സലാം തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ ഐ.ഇ.സി കോർഡിനേറ്റർ കെ.എം. മുഹമ്മദലി പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ (സർവ്വെ റേഞ്ച് കോഴിക്കോട്) കെ.എ.എസ്. അജിത്ത് ജോൺ സ്വാഗതവും വടകര റീ സർവ്വെ സൂപ്രണ്ട് ഷീബ ആർ. നന്ദിയും രേഖപ്പെടുത്തി. ഭൂമി സംബന്ധമായ രേഖകൾ കുറ്റമറ്റ രീതിയിൽ സ്മാർട്ട് ആക്കുന്നതിനുള്ള ഈ പദ്ധതി വില്ലേജിലെ ഭൂവുടമകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles