നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ സിഇഐആർ പോർട്ടൽ; കോഴിക്കോട്ട് നടപടികൾ ഊർജിതം

നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ സിഇഐആർ പോർട്ടൽ; കോഴിക്കോട്ട് നടപടികൾ ഊർജിതം
നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ സിഇഐആർ പോർട്ടൽ; കോഴിക്കോട്ട് നടപടികൾ ഊർജിതം
Share  
2026 Feb 27, 04:34 PM

കോഴിക്കോട്: മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്താനായി സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടൽ വഴിയുള്ള നടപടികൾ പോലീസ് ശക്തമാക്കി. നഷ്ടപ്പെട്ട ഫോണുകൾ ഉടമകൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ജയ്‌ദേവിന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫറോക്ക് സ്റ്റേഷനിൽ നിന്ന് മാത്രം ഏഴ് ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി. എസ്‌ഐ ഫിറോസിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ ഏകോപിപ്പിക്കുന്നത്.


ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ ഉടമകൾ സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ, ആ ഫോണിൽ മറ്റേതെങ്കിലും സിം കാർഡ് ഉപയോഗിക്കുന്ന നിമിഷം തന്നെ വിവരം പോലീസിന് ലഭ്യമാകുകയും ഫോൺ കണ്ടെത്താൻ സാധിക്കുകയും ചെയ്യും. ഈ സംവിധാനം നിലവിൽ വന്നതോടെ മൊബൈൽ ഫോൺ മോഷണങ്ങൾ കുറഞ്ഞുവരുന്നതായാണ് പോലീസിന്റെ വിലയിരുത്തൽ. മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ചാൽ ഉടൻ പിടിക്കപ്പെടുമെന്ന ബോധ്യം കുറ്റവാളികൾക്കിടയിൽ ഉണ്ടായതാണ് ഇതിന് കാരണം. മറ്റ് കേസുകളിൽ പ്രതികളെ ചോദ്യം ചെയ്യുമ്പോഴാണ് പലപ്പോഴും ഫോൺ മോഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ സേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles