ചാലിയാർ തീരത്ത് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി; വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ പരിശോധന നടത്തി

ചാലിയാർ തീരത്ത് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി; വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ പരിശോധന നടത്തി
ചാലിയാർ തീരത്ത് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി; വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ പരിശോധന നടത്തി
Share  
2026 Feb 27, 12:08 PM

കോഴിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാലിയാർ തീരത്ത് വനംവകുപ്പിന്റെ ഭൂമി പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ, വനഭൂമി തരംമാറ്റുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യാതെ തികച്ചും പരിസ്ഥിതി സൗഹൃദമായ ഒരു പാർക്കാണ് ഇവിടെ ലക്ഷ്യമിടുന്നത്. വനസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്.


​ചെറുവാടി കടവിൽ ചാലിയാറിനോട് ചേർന്നുള്ള ഒരേക്കറോളം വനഭൂമിയും സമീപത്തെ പുറമ്പോക്ക് ഭൂമിയും ചേർത്താണ് വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നത്. വാർഡംഗം എസ്.എ. നാസറിന്റെ ഇടപെടലിനെത്തുടർന്ന് ഡി.എഫ്.ഒ നിർദ്ദേശിച്ചതനുസരിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വയോജനങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പാർക്കിന്റെ വിഭാവനം. നിലവിൽ ചാലിയാർ ജലോത്സവം നടക്കുന്ന ഈ പ്രദേശത്തേക്ക് നിത്യേന നിരവധി സന്ദർശകർ എത്താറുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ സാമൂഹിക വിരുദ്ധ ശല്യത്തിന് പരിഹാരമാകുമെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ലഭിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിതയുൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles