കോഴിക്കോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഹരിത ബൂത്തുകളുടെ നിർമ്മാണം, മാലിന്യം കുറയ്ക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ, ബോധവൽക്കരണ കാമ്പയിനുകൾ, സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് സംസ്ഥാന ശുചിത്വ മിഷൻ ഈ പുരസ്‌കാരം നൽകിയത്. ജില്ലയെ ഒന്നാമതെത്തിച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനിൽ നിന്ന് ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഇ.ടി. രാകേഷ് ഏറ്റുവാങ്ങി.
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ എന്നിവർക്കൊപ്പം പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. ജില്ലയുടെ പരിസ്ഥിതി സൗഹൃദപരമായ തെരഞ്ഞെടുപ്പ് രീതികൾക്കുള്ള വലിയ അംഗീകാരമായാണ് ഈ അവാർഡ് കണക്കാക്കപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








