വടകര: ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‍യു ജില്ലാ സെക്രട്ടറി ബിഥുൽ ബാലന്റെ വടകരയിലെ വീടിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ ഈ ആക്രമണം വധിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പ്രദേശത്ത് കലാപമുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിഥുൽ ബാലന്റെ കുടുംബം പൊലീസിന് കൈമാറി.
അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








