തച്ചങ്ങാട് : ബ്രഹ്മകലശോത്സവം നടക്കുന്ന അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിലെ സമൂഹ നോമ്പുതുറ മതമൈത്രിസംഗമ വേദിയായി. പൂബാണം യു.എ.ഇ. കമ്മിറ്റിയാണ് വ്യാഴാഴ്‌ച ക്ഷേത്ര തിരുമുറ്റത്ത് നോമ്പുതുറ സംഘടിപ്പിച്ചത്. മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ എന്നിവിടങ്ങളിലെ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ. കമ്മിറ്റി പ്രസിഡൻ്റ് കെ. അശോകൻ പതിക്കാൽ, അരുൺകുമാർ അരവത്ത്, ശ്യാംകുമാർ തച്ചങ്ങാട്, ശശിധരൻ തോക്കാനം, കെ. രതീഷ്, വി. കൃശാന്ത്, ശ്രീകാന്ത് തച്ചങ്ങാട്, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി തുടങ്ങിയവർ അതിഥികളെ സ്വീകരിച്ചു.
ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ, കേരളവിഷൻ എം.ഡി. ഷുക്കൂർ കോളിക്കര, പാലക്കുന്ന് ഭരണസമിതി പ്രസിഡൻറ് അഡ്വ. കെ. ബാലകൃഷ്‌ണൻ, സെക്രട്ടറി ജയാനന്ദൻ, ബാര മഹാവിഷ്ണുക്ഷേത്ര പ്രസിഡൻ്റ് ബാലകൃഷ്‌ണൻ നായർ, ചന്ദ്രൻ തച്ചങ്ങാട്, എം. സമാജ് ബാബു, രാഘവൻ തച്ചങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








