കാഞ്ഞങ്ങാട് : ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത് 73 ട്രബൽ പട്ടയം ഉൾപ്പെടെ 659 പട്ടയങ്ങൾ. ഇതോടെ ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിതരണം ചെയ്തത പട്ടയങ്ങളുടെ എണ്ണം 6,844 ആയി. ഹൊസ്‌ദുർഗ് താലൂക്കിൽ 42 എൽ.എ. പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കിൽ 154 എൽ.എ. പട്ടയങ്ങളും കാസർകോട് താലൂക്കിൽ 123 എൽ.എ. പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കിൽ 79 എൽ.എ. പട്ടയങ്ങളുമായി ജില്ലയിൽ ആകെ 252 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണം ചെയ്തു.
പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലരലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ 1,77,011 പട്ടയങ്ങളും ഈ സർക്കാരിന്റെ കാലത്ത് ആദ്യഘട്ടത്തിൽ 54,535, 67.069 പട്ടയങ്ങളും വീണ്ടും രണ്ട് ഘട്ടങ്ങളിലായി 31,499, 27,784 പട്ടയങ്ങൾ വീതവുമാണ് വിതരണം ചെയ്തത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി വീണ്ടും പട്ടയങ്ങൾ വിതരണം ചെയ്‌തു. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, കളക്ട്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. പി. അഖിൽ, പി.വി. ചന്ദ്രൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
'ഓപ്പറേഷൻ സ്മൈലി'ൽ തെളിയുന്ന ജീവിതങ്ങൾ
: സ്വന്തമായി ഒരു വീട്, അതിനൊരു വിലാസം, തങ്ങളുടെ മണ്ണിന് കൃത്യമായ ഒരതിര്. ജില്ലയിലെ കൊറഗ വിഭാഗക്കാരുടെ കാലാകാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഓപ്പറേഷൻ സ്മൈൽ. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാ പട്ടയമേളയിൽ 108 പട്ടയംകൂടി വിതരണം ചെയ്തു. ഇതോടെ ഈ പദ്ധതി വഴി ഇതിനകം 262 പട്ടയം വിതരണം ചെയ്തു.
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി 1,706-ഓളം കൊറഗ ഗോത്രവിഭാഗക്കാരാണ് ജില്ലയിൽ താമസിക്കുന്നത്. ഭൂമിയുണ്ടെങ്കിലും അതിന് കൃത്യമായ അതിരുകളോ കൈവശരേഖകളോ ഇല്ല. രേഖകളില്ലാത്തതിനാൽ സർക്കാർ പദ്ധതികളിൽനിന്നുള്ള ഭവനനിർമാണത്തിനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യവും. കൃഷി ചെയ്യാനോ വീടുവെക്കാനോ കഴിയാതെ ഇവരുടെ ഭൂമി തരിശായി കാടുപിടിച്ച് കിടക്കുകയായിരുന്നു. സ്വന്തം മണ്ണിൽതന്നെ അന്യരെപ്പോലെ ജീവിക്കേണ്ടിവന്ന ഇവരുടെ ദുരവസ്ഥയ്ക്കാണ് ഓപ്പറേഷൻ മൈലിലൂടെ പരിഹാരമായത്.
ബദിയഡുക്ക പെർഡാലയിലെ ഉന്നതി കളക്‌ടർ കെ. ഇമ്പശേഖർ സന്ദർശിക്കുകയും അവരുടെ ജീവിതസാഹചര്യം നേരിട്ട് മനസ്സിലാക്കുകയും ചെയ്‌തതോടെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. റവന്യൂവകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ വികസന വകുപ്പിൻ്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിക്ക് രൂപംനൽകിയത്. 539 കൊറഗ കുടുംബങ്ങളുടെ 193.557 ഹെക്‌ടർ ഭൂമി കൃത്യമായി അളന്ന് അതിരുകൾ സ്ഥാപിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








