അപ്രതീക്ഷിതം; ശക്തമായ കാറ്റിൽ മലയോരത്ത് വൻ കൃഷിനാശം

അപ്രതീക്ഷിതം; ശക്തമായ കാറ്റിൽ മലയോരത്ത് വൻ കൃഷിനാശം
അപ്രതീക്ഷിതം; ശക്തമായ കാറ്റിൽ മലയോരത്ത് വൻ കൃഷിനാശം
Share  
2026 Feb 27, 09:01 AM

കണിച്ചാർ : അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് മലയോര കർഷകരെ കണ്ണീരിലാക്കി. ബുധനാഴ്‌ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ കാർഷികവിളകളാണ് നശിച്ചത്.

കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരിയിൽ മാത്രം ഏകദേശം 5000 നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞെന്ന് കർഷകർ പറഞ്ഞു. രണ്ടുമാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകമാകുന്ന കുലകളുള്ള നേന്ത്രവാഴകൾ ഉൾപ്പെടെയാണ് അറ്റാംചേരിയിലെ തോട്ടങ്ങളിൽ ഒടിഞ്ഞുകിടക്കുന്നത്. 20 ലക്ഷം രൂപയുടെ നഷ്ട്‌ടം ഉണ്ടായതായി ആറ്റാംചേരിലെ നേന്ത്രവാഴക്കർഷകർ പറയുന്നത്.


പുതിയവീട്ടിൽ അനിൽകുമാർ, പുന്നക്കുഴിയിൽ പി.എസ്. പ്രസാദ്, കുളങ്ങരയത് ടി.വി. രാജീവൻ, പൈലിപ്പറമ്പിൽ മണി, വേളാശ്ശേരി പൈലി, കണയക്കാട്ടിൽ തങ്കപ്പൻ, പുള്ളോലിക്കൽ സുരേന്ദ്രൻ, പുന്നക്കുഴിയിൽ മനീഷ്, കോളത്ത് നബീഷ്, പുത്തൻപുരയിൽ പി.ജെ. രഞ്ജിത്ത്. പുത്തലത്ത് ബാലഗോപാൽ, പുത്തൻ വീട്ടിൽ ഔസേപ്പച്ചൻ, ജോമോൻ വെള്ളാശ്ശേരി, ജോസ് തെറ്റുവഴി എന്നീ കർഷകരുടെ നേന്ത്രവാഴകളാണ് ആറ്റാംചേരിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ നശിച്ചത്. ഇവരിൽ പലരും സ്ഥലം പാട്ടത്തിനെടുത്തും വായ്‌പയെടുത്തുമാണ് വാഴക്കൃഷി ചെയ്തിരുന്നത്. ഒരു വാഴക്ക് ശരാശരി 300 രൂപയുടെ മുതൽമുടക്ക് ഉണ്ടെന്ന് കർഷകർ പറഞ്ഞു. 10 മുതൽ 15 കിലോഗ്രാം വരെ തൂക്കമുള്ള നേന്ത്രവാഴകളാണ് വിളവെടുക്കാൻ പാകം ആകുമ്പോൾ ലഭിക്കുന്നത്. ഒരു വാഴയ്ക്ക് 500 രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കവുങ്ങും തെങ്ങും കപ്പയും കണിച്ചാർ പഞ്ചായത്തിന്റെ പല ഭാഗത്തായി നശിച്ചിട്ടുണ്ട്. ഇവയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.


കേളകം പഞ്ചായത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായതെന്നാണ് കേളകം കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന വിവരം. കൃഷി ഭവൻ്റെ കണക്ക് പ്രകാരം 100 കുലച്ച വാഴ, 300 കുലയ്ക്കാത്ത വാഴ, 700 കായ്ക്കുന്ന തെങ്ങ്, 80 കവുങ്ങ്, 25 റബ്ബർ മരങ്ങൾ എന്നിവയാണ് കാറ്റിൽ നശിച്ചത്. പ്രതീക്ഷിക്കാത്ത നേരത്ത് ഉണ്ടായ കാറ്റ് കർഷകരുടെ പ്രതീക്ഷകൾ കൂടിയാണ് തകർത്തത്. അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യം ഉന്നയിക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles