ചുടല-കുപ്പം-തളിപ്പറമ്പ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ചുടല-കുപ്പം-തളിപ്പറമ്പ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ചുടല-കുപ്പം-തളിപ്പറമ്പ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Share  
2026 Feb 27, 08:59 AM

തളിപ്പറമ്പ് : ദേശീയപാതയിൽ ചുടല കുപ്പം-തളിപ്പറമ്പ് വഴിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ദിവസങ്ങളായുള്ള സ്ഥിതിയാണിത്. ചുടല, കപ്പണത്തട്ട് ഭാഗത്ത് റോഡ് നിർമാണപ്രവൃത്തി നടക്കുന്നുണ്ട്. ഭാരവാഹനങ്ങൾക്ക് ഇതുവഴി എളുപ്പത്തിൽ കടന്നുപോകാനാകുന്നില്ല. റോഡിലെ കുന്നുകളും വീതികുറവും തന്നെയാണ് പ്രശ്നം.


വ്യാഴാഴ്ച‌ രാവിലെ ഭാരവാഹനം വഴിയിൽ കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബസ് ഉൾപ്പെടെ വാഹനങ്ങൾ പല വഴികളിലൂടെയാണ് ഓടിയത്. വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലുമെത്തേണ്ടവർ മണിക്കൂറോളം വൈകി. ഈ ഭാഗത്ത് ഗതാഗതതടസ്സം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഒരുകിലോമീറ്ററിലേറെ നീളുന്ന വാഹനനിരയാണുണ്ടാകുന്നത്. സർവീസ് റോഡുകൾ അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്നും പരാതിയുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles