മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി. ശങ്കരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം മുതിർന്ന നേതാവ് കെ.സി. ജോസഫിന് സമ്മാനിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി., പി. ശങ്കരന്റെ ഭാര്യ വി. സുധ എന്നിവർ ചേർന്നാണ് പുരസ്കാരം കൈമാറിയത്. പി. ശങ്കരന്റെ കുടുംബമാണ് മികച്ച പൊതുപ്രവർത്തകനുള്ള ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച കെ.സി. ജോസഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മന്ത്രി വീണാ ജോർജിനെ മർദിച്ചെന്ന പേരിൽ കണ്ണൂരിലുണ്ടായ സംഭവങ്ങളിൽ സ്പീക്കർ എ.എൻ. ഷംസീർ ഒന്നാം പ്രതിയും മുഖ്യമന്ത്രി രണ്ടാം പ്രതിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരിലടക്കം സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, വി.ഡി. ജോസഫ്, കെ.സി. അബു, വി.എ. കരീം തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








