തിരുവമ്പാടി മുത്തപ്പൻപുഴയ്ക്ക് സമീപമുള്ള തേൻപാറയിൽ കാട്ടാനയിറങ്ങി വ്യാപകമായ കൃഷിനാശം വരുത്തി. പുത്തൻപറമ്പിൽ സുകുമാരന്റെ കൃഷിയിടത്തിലെ ഇരുനൂറോളം വാഴകളും നിരവധി തെങ്ങിൻതൈകളും കമുകിൻതൈകളുമാണ് കാട്ടാന നശിപ്പിച്ചത്. മേഖലയിൽ ആനശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ കടുത്ത ആശങ്കയിലാണ്.
കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുന്നതിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വനാതിർത്തികളിൽ സൗരോർജവേലി സ്ഥാപിച്ച് ജനവാസ മേഖലയിലേക്കുള്ള ആനകളുടെ പ്രവേശം തടയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിളനാശം നേരിട്ട കർഷകന് അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് പൊതുപ്രവർത്തകൻ ടോമി കൊന്നക്കൽ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








