കൊടുവള്ളി ടൗണിൽ അപകടക്കെണിയായി പഴയ വില്ലേജ് ഓഫീസ് കെട്ടിടം; ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥ

കൊടുവള്ളി ടൗണിൽ അപകടക്കെണിയായി പഴയ വില്ലേജ് ഓഫീസ് കെട്ടിടം; ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥ
കൊടുവള്ളി ടൗണിൽ അപകടക്കെണിയായി പഴയ വില്ലേജ് ഓഫീസ് കെട്ടിടം; ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥ
Share  
2026 Feb 27, 08:46 AM

കൊടുവള്ളി: നഗരമധ്യത്തിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ സ്ഥിതിചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം വലിയ അപകടഭീഷണിയുയർത്തുന്നു. മുൻപ് ഗ്രാമപ്പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും പ്രവർത്തിച്ചിരുന്ന അമ്പത് വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം, ജീർണ്ണാവസ്ഥയിലായതിനെത്തുടർന്ന് ഓഫീസുകൾ മാറ്റിയിട്ടും ഇപ്പോഴും പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഏതാനും കടമുറികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ടാക്സി സ്റ്റാൻഡിനോട് ചേർന്നായതുകൊണ്ട് തന്നെ പകലും രാത്രിയും വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതാണ് കെട്ടിടം തകർന്നു വീണാൽ വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന ഭീതി വർദ്ധിപ്പിക്കുന്നത്.


​കെട്ടിടത്തിന്റെ സുരക്ഷാഭീഷണിക്ക് പുറമെ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ മദ്യപരുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന കച്ചവടക്കാർ, എല്ലാ ദിവസവും രാവിലെ കടയ്ക്കുമുന്നിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസുകളും നീക്കം ചെയ്യേണ്ട അവസ്ഥയിലാണ്. അതിരാവിലെ ജോലി തേടിയെത്തുന്ന മറുനാടൻ തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ്, ഹാൻസ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപന സജീവമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് അല്ലെങ്കിൽ എക്സൈസ് അധികൃതരുടെ ശ്രദ്ധയില്ലാത്തത് ലഹരി സംഘങ്ങൾക്ക് സൗകര്യമാകുന്നുണ്ട്. നഗരസഭയും റവന്യൂ വകുപ്പും തമ്മിൽ കെട്ടിടം നിൽക്കുന്ന ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് ഈ അപകടക്കെണി പൊളിച്ചുനീക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles