മലപ്പുറം: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തെത്തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. രാഷ്ട്രീയ-തൊഴിലാളി-വിദ്യാർഥി സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. ജനാധിപത്യപരമായ സമരങ്ങൾക്കു പകരം അക്രമ സമരം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. വിജയകുമാർ ഉദ്ഘാടനംചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാസെക്രട്ടറി വി.കെ. രാജേഷ്, എൻ.ജി.ഒ. യൂണിയൻ ജില്ലാപ്രസിഡന്റ് എൻ.കെ. ശിവശങ്കരൻ, കെ.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് മുസ്‌തഫ, കെ. ഉമേഷ്, കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മധുസൂദനൻ, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എസ്. വിജോയ് രാജ് എന്നിവർ സംസാരിച്ചു.
പൊന്നാനിയിൽ പി.കെ. സുഭാഷ്, സന്തോഷ് കുമാർ തേറയിൽ, ഖലീൽ റഹ്‌മാൻ, മഞ്ചേരിയിൽ സരിത തറമ്മൽപ്പറമ്പ്, വി. മുഹമ്മദ് ഹാരിസ്, സന്തോഷ് ഇല്ലിക്കൽ, ടി. സുബീഷ്, പെരിന്തൽമണ്ണയിൽ എം. ശശികുമാർ, സി.ടി. വിനോദ്, സി.കെ. വൽസൻ, സമീർ ബാബു. കൊണ്ടോട്ടിയിൽ എ.പി. രാജൻ, നിഷാദ് നിലമ്പൂരിൽ കെ. അജീഷ്, വി. ബീന, വി.വി. രാജേഷ്, വളാഞ്ചേരിയിൽ എം.പി. വത്സരാജ്, പി. രാകേഷ്, ഹരികുമാർ, തിരൂരങ്ങാടിയിൽ പി. മോഹൻദാസ്, പി. ബിനു സുധ പ്രദീപ് എൽ, സി. രതീഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








