തിരുവനന്തപുരം : പൊങ്കാല ഉത്സവം അഞ്ചാംനാളിലേക്ക് കടക്കുമ്പോൾ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കേറി, വ്യാഴാഴ്‌ച പകൽ വൻതിരക്കാണ് ക്ഷേത്രത്തിൽ ദർശനത്തിനുണ്ടായത്. മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്നും ആറ്റുകാലിലേക്കുള്ള പുറത്തെഴുന്നള്ളത്ത് വെള്ളിയാഴ്‌ച നടക്കും.
മണക്കാട് ശാസ്‌താക്ഷേത്രത്തിൽ ബുധനാഴ്‌ച ഉത്സവത്തിന് കൊടിയേറി, ആറ്റുകാലമ്മയുടെ സഹോദരനെന്നു വിശേഷണമുള്ള മണക്കാട് ശാസ്‌താവിൻ്റെ ആചാരപരമായ എഴുന്നള്ളത്താണ് ഉത്സവത്തിൻ്റെ മൂന്നാംനാൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3-ന് എഴുന്നള്ളത്ത് പുറപ്പെടും. ഈ സമയം ആറ്റുകാൽ ക്ഷേത്രനട അടച്ചിരിക്കും. ക്ഷേത്രത്തിന് മുന്നിലെത്തുന്ന ശാസ്‌താവിൻ്റെ എഴുന്നള്ളത്തിന് ക്ഷേത്രം ഭാരവാഹികൾ തട്ടപൂജ നടത്തും. തുടർന്ന് ക്ഷേത്രത്തിന് പിന്നിലൂടെ എഴുന്നള്ളത്ത് കൊഞ്ചിറവിള ഭഗവതിക്ഷേത്രത്തിലേക്കും മുക്കോലയ്ക്കൽ ഭഗവതിക്ഷേത്രത്തിലേക്കും പോകും.
സഹോദരസ്ഥാനത്തുള്ള മൂന്നു ദേവിമാരെയും മണക്കാട് ശാസ്താവ് ഉത്സവനാളുകളിൽ ദർശിക്കുന്നുവെന്നാണ് വിശ്വാസം.
ആറ്റുകാലിൽ ഇന്ന്
പള്ളിയുണർത്തൽ-4.30, നിർമാല്യം 5.00, ഉഷഃപൂജ, ശ്രീബലി-6.50, പന്തീരടിപൂജ 8.30, ഉച്ചശ്രീബലി-12.30, നട അടയ്ക്കൽ 1.00, നടതുറക്കൽ വൈകീട്ട് 5.00, ഭഗവതിസേവ-7.15, അത്താഴപൂജ 9.00, അത്താഴശ്രീബലി-9.30, നട അടയ്ക്കൽ 1.00,
അംബാ സ്റ്റേജ്
ഭക്തിഗാനസുധ, പുരാണ പാരായണം-7.00, ശീതങ്കൻതുള്ളൽ 10.00, ശങ്കരൻമ്പൂതിരിയുടെ സംഗീതക്കച്ചേരി വൈകീട്ട് 6.00, ഉണ്ണിമേനോൻ്റെ ഗാനമേള രാത്രി 8.00, ഡോ.നീനാ പ്രസാദിൻ്റെ ശാസ്ത്രീയനൃത്തം-11.00.
അംബിക സ്റ്റേജ്
ഭജന, ഭരതനാട്യം, പുരാണ പാരായണം 7.00, ഭരതനാട്യം-വൈകീട്ട് 5.00, ഭരതനാട്യക്കച്ചേരി-7.00, ശാസ്ത്രീയനൃത്തം 8.00, നൃത്തസന്ധ്യ 9.00.
അംബാലിക സ്റ്റേജ്
ഭജന, പുരാണ പാരായണം-6.00, ഓട്ടൻതുള്ളൽ-7.00, സംഗീതാർച്ചന, കൂടിയാട്ടം- 8.00, നൃത്താർച്ചന, സംഗീതാർച്ചന-10.00, നൃത്തശിൽപ്പം- വൈകീട്ട് 5.00, ശാസ്ത്രീയനൃത്തം രാത്രി-7.00, 8.00, 9.00, ഭരതനാട്യം-11.00.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








