ബൈക്കിന്റെ നമ്പറും ചേസിസ് നമ്പറും വ്യാജം; കോഴിക്കോട് 19-കാരൻ പോലീസ് പിടിയിൽ

ബൈക്കിന്റെ നമ്പറും ചേസിസ് നമ്പറും വ്യാജം; കോഴിക്കോട് 19-കാരൻ പോലീസ് പിടിയിൽ
ബൈക്കിന്റെ നമ്പറും ചേസിസ് നമ്പറും വ്യാജം; കോഴിക്കോട് 19-കാരൻ പോലീസ് പിടിയിൽ
Share  
2026 Feb 26, 09:37 AM

കോഴിക്കോട്: ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പറും ചേസിസ് നമ്പറും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിലായി. തലയേടത്ത് പറമ്പ് സലാം മൻസിലിൽ മുഹമ്മദ് ഷഹദിനെയാണ് (19) മാറാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഉണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പോലീസിന് ഈ വ്യാജ നമ്പർ ബൈക്കിനെക്കുറിച്ച് സൂചന ലഭിച്ചത്.


​പോലീസിനെ കണ്ടതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തുകയായിരുന്നു. ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പരിശോധിച്ചപ്പോഴാണ് അത് വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. കൂടാതെ വാഹനത്തിന്റെ ചേസിസ് നമ്പർ ബോധപൂർവ്വം മായ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ എൻജിൻ നമ്പർ വഴി യഥാർത്ഥ ഉടമയെ കണ്ടെത്തുകയും മുഹമ്മദ് ഷഹദിനെ പിടികൂടുകയുമായിരുന്നു.


​വാഹനത്തിന്റെ നമ്പർ മാറ്റിയത് എന്തിനാണെന്നും ഇയാൾ മറ്റേതെങ്കിലും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മാറാട് എസ്.ഐ അശ്വിൻ റോയ്, എ.എസ്.ഐ മനോജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles