ശ്രീകണ്ഠപുരം : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ തുമ്പേനിയിൽ അപകടങ്ങൾ പതിവാകുന്നു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടാണ് അപകടങ്ങളുണ്ടാകുന്നത്. കഴിഞ്ഞദിവസം ഇരിക്കൂറിൽനിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ടാക്സി നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആൾക്കാണ് പരിക്കേറ്റത്. വൈദ്യുതത്തൂൺ പൂർണമായും തകർന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഇവിടെയുണ്ടായ മൂന്നാമത്തെ അപകടമാണ്. ഈ മേഖലയിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള നടപടികളും ആവശ്യമായ മുന്നൊരുക്ക ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുകൾക്ക് അരികിൽ ക്രാഷ് ബാരിയറുകൾ ഇല്ലാത്തതും ഈ ഭാഗങ്ങളിൽ അപകടമുണ്ടാക്കുന്നുണ്ട്.
ശ്രീകണ്ഠപുരം മേഖലയിലെ സംസ്ഥാനപാതയിലെ വളവുകളിൽ ഉൾപ്പെടെ (ക്രാഷ് ബാരിയറുകൾ ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ആഴ്‌ച കോട്ടൂർ വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന് സമീപത്തുള്ള വീടിന്റെ സൺ ഷെയിഡിയും വീടിൻ്റെ ഭിത്തിയിൽ ഇടിച്ച് ചെരിഞ്ഞ് മുറ്റത്തേക്ക് മറിയുകയായിരുന്നു. വളവുകളും തിരിവുകളുമുള്ള ഈ ഭാഗത്ത് അപകടം നിത്യസംഭവമാണ്. മാസങ്ങൾക്ക് മുൻപ് സ്‌കൂട്ടർ യാത്രികൻ ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








