സുൽത്താൻബത്തേരി: പ്ലാവുകളിൽ ചക്കകളായി തുടങ്ങിയതോടെ കൃഷിയിടങ്ങളിൽ കാട്ടാനശല്യവും രൂക്ഷമാകുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിലാണ് കഴിഞ്ഞരാത്രി കാട്ടാനയുടെ വിളയാട്ടമുണ്ടായത്. മാൻകുന്നേൽ ജോർജ്, ജോണി, മത്തായി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. വാഴ, റബ്ബർ, പ്ലാവ് തുടങ്ങിയവ ആന നശിപ്പിച്ചു. പ്ലാവുകളിൽ എത്താവുന്നിടത്തെ ചക്കകൾ പറിച്ചും കൊമ്പുകൊണ്ട് കുത്തിയും ചാടിച്ച് തിന്നുകയായിരുന്നു. രാത്രിയോടെയെത്തിയ ആന പുലർച്ചെ നാലോടെയാണ് മടങ്ങിയത്. തൊട്ടടുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഉണ്ടെങ്കിലും വിവരമറിയിച്ചാലും വൈകിയാണ് വനപാലകരെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് ആനയെത്തിയത്.
അക്രമസ്വഭാവം കാണിക്കുന്ന ആനയാണെന്നും അതിനാൽത്തന്നെ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. ഒരിടവേളയ്ക്കുശേഷമാണ് ആനശല്യം പ്രദേശത്ത് രൂക്ഷമാകുന്നത്. പ്രദേശത്ത് വനപാലകരുടെ പട്രോളിങ് ശക്തമാക്കണമെന്നും വൈദ്യുതവേലി ഉൾപ്പെടെയുള്ള പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








