കോഴിക്കോട്: ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കാക്കൂർ ഇയ്യക്കുഴിവളവിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ മണ്ണെടുപ്പ് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ഭീഷണിയാകുന്നു. റോഡിനോട് ചേർന്നുള്ള ഉയർന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്തതിനെത്തുടർന്ന് വലിയ കല്ലുകൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ജിയോളജി വകുപ്പിന്റെ അനുമതിയോടെ ആഴ്ചകൾക്ക് മുൻപ് നടന്ന ഈ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
മണ്ണെടുപ്പ് പൂർത്തിയായെങ്കിലും റോഡിന് സമീപം അപകടകരമായ രീതിയിൽ നിൽക്കുന്ന വലിയ കല്ലുകളും അവിടെയുള്ള കിണറും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കല്ലുകൾക്ക് നേരിയ ഇളക്കം സംഭവിച്ചാൽ പോലും അത് തിരക്കേറിയ റോഡിലേക്ക് ഉരുണ്ടുവീണ് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. നിലവിൽ വേനൽമഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണ് ഇടിയാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ നാട്ടുകാരുടെ ഭീതി വർധിച്ചിരിക്കുകയാണ്.
ഏതുസമയവും വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയോരത്തെ അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെയും ഇതിന് സമീപത്തെ ഉയർന്ന സ്ഥലങ്ങളിൽ നിന്ന് സമാനമായ രീതിയിൽ മണ്ണെടുത്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കൂടുതൽ അപകടകരമായതിനാൽ സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








