രാത്രി നഗരസഭാ സ്ക്വാഡിറങ്ങി, പിഴയോട് പിഴ

രാത്രി നഗരസഭാ സ്ക്വാഡിറങ്ങി, പിഴയോട് പിഴ
രാത്രി നഗരസഭാ സ്ക്വാഡിറങ്ങി, പിഴയോട് പിഴ
Share  
2026 Feb 26, 08:54 AM

തോട്ടിലും റോഡിലും മാലിന്യം തള്ളൽ


കാക്കനാട് : ചിറ്റേത്തുകര വ്യവസായമേഖലയിലെ കമ്പനികളിലെ മാലിന്യം ഒരു തോട്ടിലൂടെ ഒഴുകുന്നു, മറ്റൊരു തോട്ടിൽ നിരവധി വീടുകളിലെ മലിനജലം പൈപ്പ് വഴി പുറത്തേക്കും. 30 ഇഞ്ച് വ്യാസമുള്ള പൈപ്പ് വരെ തോട്ടിലേക്ക് തുറന്നിട്ടിരിക്കുന്നു. മറ്റൊരിടത്ത് ഹോട്ടൽ മാലിന്യം ഉൾപ്പെടെ ചാക്കിലാക്കി കൊണ്ടുവന്നു തള്ളുന്നു. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം രാത്രികാല സ്ക്വാഡ് തുതിയൂർ, ഇൻഫോപാർക്ക് പ്രദേശങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും 'പ്രവഹിക്കുന്ന' കാഴ്‌ചകൾ നേരിൽ കണ്ടത്. മാലിന്യം തള്ളുന്നവരെ കൈ കയോടെ പൊക്കുകയും പിഴ ചുമത്തുകയും ചെയ്തു.


തുതിയൂർ ചാത്തനാംപിറ തോട്ടിലേക്കാണ് രാത്രികാലത്ത് മാലിന്യം ഒഴുക്കിവിടുന്നത്. കൂടാതെ തോടിന് സമീപത്ത്' പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നവരെയും കണ്ടെത്തി.


30 ഇഞ്ച് വ്യാസമുള്ള വലിയ കുഴലിട്ട് തോട്ടിലേക്ക് മലിനജലം ഒഴുക്കിയ അപ്പാർട്ട്മെൻ്റിനെതിരേ ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭാ കൗൺസിലർ തോമസ് തുതിയൂർ, ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ധന്യാ സൂരജ്, ഷംല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തുതിയൂരിൽ പരിശോധന. ഇൻഫോപാർക്ക് മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളിലും റോഡരികിലും രാത്രികാലങ്ങളിൽ ചാക്കുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്.


ഹോട്ടലുകളിലെ മാലിന്യം ചാക്കുകളിലാക്കി തള്ളാൻ കൊണ്ടുവന്ന ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ നിരവധി പേർ ഉദ്യോഗസ്ഥരുടെ പിടിയിലായി. പല സ്ഥലങ്ങളിൽ മാലിന്യം തള്ളിയവരെ അത് തിരിച്ചെടുപ്പിച്ച് പിഴയീടാക്കി വിട്ടു.


കക്കൂസ് മാലിന്യം തള്ളൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ എന്നിവ തടയുന്നതിനായി തുടർന്നും രാത്രി പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു,

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles