തെന്മല ഇക്കോടൂറിസത്തിൽ നവീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം

തെന്മല ഇക്കോടൂറിസത്തിൽ നവീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം
തെന്മല ഇക്കോടൂറിസത്തിൽ നവീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം
Share  
2026 Feb 26, 08:50 AM

തെന്മല : തെന്മല ഇക്കോടൂറിസത്തിലെ നവീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുദ്ധരിച്ച മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, അഡ്വഞ്ചർ സോണിൻെറ എലിവേറ്റഡ് വാക്ക് വേ, ലീഷർ സോണിലെ കല്ലടയാറിനു കുറുകേയുള്ള തൂക്കുപാലം തുടങ്ങി നവീകരിക്കൽ പൂർത്തിയായവയുടെ ഉദ്ഘാടനമാണ് ബുധനാഴ്ച നടന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻ വഴി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പി.എസ്. സുപാൽ എം.എൽ.എ. അധ്യക്ഷനായി.


അർഹതപ്പെട്ടവർക്ക് സർക്കാരിൻ്റെ കാലത്തുതന്നെ പട്ടയം നൽകാനായതും മറ്റു വികസനപ്രവർത്തനങ്ങളും എം.എൽ.എ. ചൂണ്ടിക്കാട്ടി. തെന്മല പഞ്ചായത്ത് പ്രസിഡൻറ് ശോഭാ സതീശൻ, ബ്ലോക്ക് അംഗം ആനി ടോം, വാർഡ് അംഗങ്ങളായ ആരോമൽ, ദിവ്യ ഉമേഷ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എസ്. ബിജു, അജി ഒറ്റക്കൽ, വി.എസ്. മണി, എൽ. ഗോപിനാഥപിള്ള, ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles