കോഴിക്കോട് ജില്ലയിൽ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ ഇതുവരെ 36,831 വീടുകൾ പൂർത്തീകരിച്ചതായി റിപ്പോർട്ട്. 2016-ൽ ആരംഭിച്ച പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇത്രയും കുടുംബങ്ങൾക്ക് സുരക്ഷിതമായ തലചായ്ക്കാൻ ഇടമൊരുങ്ങിയത്. ഇതിൽ ആദ്യഘട്ടത്തിൽ മുടങ്ങിപ്പോയ 6,484 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള 5,150 പേർക്കും മൂന്നാം ഘട്ടത്തിൽ ഭൂരഹിതരായ 714 പേർക്കും വീടും ഭൂമിയും നൽകി.
പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ് വകുപ്പുകൾ വഴി 2,192 വീടുകളും പ്രത്യേക ഗുണഭോക്തൃ പട്ടിക പ്രകാരം 2,276 വീടുകളും ജില്ലയിൽ നിർമ്മിച്ചിട്ടുണ്ട്. 2022-ൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ 7,945 വീടുകളും നഗരസഭകളിൽ ലൈഫ്-പി.എം.എ.വൈ പദ്ധതി വഴി 8,930 വീടുകളും പൂർത്തിയായി. പി.എം.എ.വൈ ഗ്രാമീൺ വിഭാഗത്തിലൂടെ 2,384 വീടുകളാണ് ഒരുക്കിയത്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി 756 പേർക്കും വീട് നൽകാൻ സാധിച്ചു.
ഭൂരഹിതർക്കായി ഭൂമി കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ 100.75 സെന്റ് ഭൂമി ജില്ലയിൽ ലഭ്യമായിട്ടുണ്ട്. കൂടാതെ ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് നിർമ്മാണം പുരോഗമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിലൂടെ 44 കുടുംബങ്ങൾക്ക് കൂടി ഉടൻ പുനരധിവാസം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








