തലശ്ശേരി: കടൽപ്പാലം പരിസരത്തെ അനധികൃതമായി പ്രവർത്തിക്കുന്ന 22-ഓളം ഉന്തുവണ്ടികൾ, പെട്ടിക്കടകൾ, തട്ടുകടകൾ എന്നിവ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കി. നഗരസഭയുടെ ലൈസൻസ് ഇല്ലാതെയും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്നതായിരുന്നു.
മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്‌തിരുന്നു. നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാർ, നഗരസഭാ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഒ.ടി. ഷബീർ, ക്ലീൻസിറ്റി മാനേജർ സി. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ വിലങ്ങിൽ, ദിനേശ്, വീണ, കുഞ്ഞിക്കണ്ണൻ, പ്രദീപൻ, ശുചീകരണ തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








