പുല്പള്ളി: സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ, സ്കൂൾവിഭാഗത്തിൽ സംസ്ഥാനതലത്തിൽ പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
വിജയികളെ പി.ടി.എ.യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മത്സരത്തിൽ ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എ.എസ്. അൻസഫ് അമാൻ, എ.എസ്. ആസിം ഇഷാൻ എന്നിവരാണ് മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്.
തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മൂന്നാംസമ്മാനമായ രണ്ടുലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉപഹാരവും വിജയികളായ വിദ്യാർഥികൾ ഏറ്റുവാങ്ങി.
അനുമോദനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, പ്രഥമാധ്യാപിക എം.പി. കൊച്ചുത്രേസ്യ, കെ.എ. രാജേന്ദ്രൻ, ജി.ജി. ഗിരീഷ് കുമാർ, ഷിജു കൊച്ചുപുരയിൽ, രാജി അനീഷ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








