മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്
കല്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിൽ ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് കൈമാറുന്ന വീടുകളുടെ ചുറ്റുമതിൽ നിർമാണവും അടിസ്ഥാനസൗകര്യങ്ങളൊരുക്കലും പുരോഗമിക്കുന്നു. ആദ്യഘട്ടം കൈമാറുന്ന വീടുകളുടെ ചുറ്റുമതിൽ നിർമാണം അന്തിമഘട്ടത്തിലായി.
മുറ്റം ഒരുക്കലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലെല്ലാം സോളാർ പാനലുകളും വാട്ടർടാങ്കും സ്ഥാപിച്ചു. ഭൂരിഭാഗം വീടുകളുടെ പെയിൻ്റിങും പൂർത്തിയായി. വീടിന്റെ ഒരുക്കങ്ങളും മിനുക്കുപണികളും നടക്കുന്നതോടൊപ്പംതന്നെ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള പണികളും പൂർത്തിയായിവരുകയാണ്. അണ്ടർഗ്രൗണ്ട് കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. ഓരോ നിരകളിലെയും വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനാവശ്യമായ പാനൽബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വൈകാതെതന്നെ വൈദ്യുതി കണക്ഷൻ നൽകും.
റോഡ് നിർമാണപ്രവൃത്തിയും വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിമന്റ്റ് ട്രീറ്റഡ് ബെയ്‌സ് (സി.പി.ടി.) സാങ്കേതികവിദ്യയിൽ അത്യാധുനികനിലവാരത്തിലാണ് റോഡുകൾ നിർമിക്കുന്നത്. നാലുപാളികളായാണ് റോഡുകൾ നിർമിക്കുന്നത്. പ്രധാനകവാടത്തിലൂടെ 12.65 മീറ്റർ വീതിയുള്ള റോഡും രണ്ടു ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയുള്ള റോഡുകളുമാണ് നിർമാണം നടക്കുന്നത്. ഇവ ടാറിങ്ങിലേക്ക് കടന്നു. ടൗൺഷിപ്പിനുള്ളിൽ വീടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ ഇൻ്റർലോക്കാണ് ചെയ്യുന്നത്. ഇടറോഡുകളുടെയും ഓവുചാലിൻന്റെയും പ്രവൃത്തികൾ നടക്കുന്നുണ്ട്. വൈബ്രേറ്റർ റോളർ ഉപയോഗിച്ച് നിലമൊരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. പലയിടങ്ങളിലും ഓവുപാലിന് മുകളിൽ സ്ലാബ് വാർത്തുതുടങ്ങി.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. 2,200-ലധികം തൊഴിലാളികളാണ് ടൗൺഷിപ്പ് നിർമാണത്തിലുള്ളത്.
മാർച്ച് ഒന്നിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഘട്ട ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുന്നത്. ദുരന്തത്തിൽ വീട് പൂർണമായും നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ടെ 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. സോൺ ഒന്നിൽ 115 വീടുകളും സോൺ മൂന്നിൽ 30 വീടുകളും സോൺ നാലിൽ 33 വീടുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. അഞ്ചുസോണുകളിലായി 410 വീടുകളാണ് നിർമിക്കുന്നത്. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ ഒരുങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








