കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയർ ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ, ജലവിതരണം കൂടി മുടങ്ങിയത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ വലച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി ജലക്ഷാമം അനുഭവപ്പെട്ടത്. വാർഡുകളിൽ ചികിത്സയിലുള്ള 1500-ഓളം രോഗികൾക്ക് പുറമെ, അത്യാഹിത വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി, ക്വാർട്ടേഴ്‌സ്, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും വെള്ളം ലഭ്യമല്ലാതായി.
മാവൂർ കുറ്റിക്കാട്ടൂർ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ കൾവർട്ട് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ജലവിതരണം മുടങ്ങിയതോടെ ആശുപത്രിയിൽ താൽക്കാലികമായി ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. ജലവിഭാഗം അധികൃതരുടെ കണക്കുകൂട്ടൽ പ്രകാരം ബുധനാഴ്ച ഉച്ചയോടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം സാധാരണ നിലയിലാക്കാൻ സാധിക്കും.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമെ മെഡിക്കൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സമരം നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളം കൂടി മുടങ്ങിയത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








