വടകര :വടകരയുടെ നീതിനിർവ്വഹണ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വടകര കുടുംബകോടതി സമുച്ചയം നാടിന് സമർപ്പിക്കുന്നു.
2026 മാർച്ച് 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കോടതി സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
വടകര ടൗണിലെ അഞ്ചുവിളക്കിനും ഗാന്ധി പ്രതിമയ്ക്കും സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം ഉയർന്നിരിക്കുന്നത്.
ദമ്പതികൾക്കിടയിലെയും കുടുംബങ്ങൾക്കിടയിലെയും
കുട്ടികളുടെയും പ്രശ്നങ്ങൾക്ക് നിയമവും കരുണയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. ഒരു നാടിന്റെയും അഭിഭാഷക സമൂഹത്തിന്റെയും ദീർഘകാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
സ്മരണാഞ്ജലി:
പദ്ധതിയുടെ തുടക്കം മുതൽ അക്ഷീണം പരിശ്രമിച്ച മുൻ എം.എൽ.എ .എം.കെ. പ്രേംനാഥ്, അഡ്വ. എം.കെ. പ്രഭാകരൻ, അഡ്വ. കെ. രഘുനാഥ്, പി.എം. സോമസുന്ദരൻ വക്കീൽ തുടങ്ങിയ അന്തരിച്ച നേതാക്കളുടെ സ്മരണയ്ക്ക് മുന്നിൽ ബാർ അസോസിയേഷൻ ആദരവ് അർപ്പിച്ചുകൊണ്ട് നിലവിലെ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എം. രാംദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മുൻ പ്രസിഡന്റുമാരായ ഇ. നാരായണൻ നായർ, ഇ.എം. ബാലകൃഷ്ണൻ, ഇ.കെ. നാരായണൻ, കെ.വി. ശശിധരൻ, അബ്ദുള്ള മണപ്പുറം, എ .സനൂജ് എന്നിവരും പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
വിപുലമായ സൗകര്യങ്ങൾ
കോടതി നടപടികൾക്ക് വേണ്ടി ഒരുക്കിയതിന് പുറമെ, അഭിഭാഷകർക്കായി വിപുലമായ ലൈബ്രറി, അസോസിയേഷൻ ഹാൾ എന്നിവയും പുതിയ മന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറിയും ഹാളിന്റെ അകത്തളങ്ങളും പൂർണ്ണമായി സജ്ജമാക്കുന്നതിനായി മുഴുവൻ അഭിഭാഷകരിൽ നിന്നും നിർലോപമായ സഹകരണം പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ അറിയിച്ചു.
ജനപ്രതിനിധികൾ, ന്യായാധിപന്മാർ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ സംബന്ധിക്കും. നീതിയും മാനവികതയും ഒത്തുചേരുന്ന ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ അഭിഭാഷകരും കുടുംബസമേതം എത്തിച്ചേരണമെന്ന് സംഘാടകർ ആവശ്യപ്പെടുന്നു
കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി
ബാർ അസോസിയേഷൻ, വടകര.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








