ജനകീയപരാതി നൽകും
അഴീക്കോട്: എറിയാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലും മുനയ്ക്കൽ മുസിരിസ് ബീച്ചിലും തെരുവുനായ ശല്യം രൂക്ഷമായി. റോഡിലൂടെയും ഇടവഴികളിലൂടെയും പേടികൂടാതെ സഞ്ചരിക്കാനാകാത്ത നിലയാണ്. വിദ്യാർഥികളെ സുരക്ഷിതരായി സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും രക്ഷിതാക്കൾ വടിയും മറ്റുമായി കൂട്ടുപോകണം. അടുത്ത ദിവസങ്ങളിൽ പുത്തൻപള്ളി പരിസരത്ത് കൊച്ചുകുഞ്ഞിനെ തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നായകളെ പേടിച്ച് പലരും പ്രഭാതസവാരി നിർത്തി. നൂറുകണക്കിനാളുകൾ ഒത്തുകൂടുന്ന മുനയ്ക്കൽ ബീച്ചിൽപ്പോലും നായകൾ വിഹരിക്കുകയും പെറ്റുപെരുകുകയുമാണ്.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാനും എറിയാട് പഞ്ചായത്ത് തെരുനായ മുക്തമാക്കാനും നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് ജനകീയപരാതി നൽകും. പൊതുജനങ്ങളിൽനിന്ന് ഒപ്പുശേഖരണം നടത്തും. സാമൂഹികമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഹാരമാർഗങ്ങളും സമാഹരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അഭിപ്രായങ്ങൾ വിദഗ്‌ധസമിതി പരിശോധിച്ച് പരാതിയായും പരിഹാരനിർദേശങ്ങളായും പഞ്ചായത്തിന് സമർപ്പിക്കും. നിർദേശങ്ങൾ 96454 09393, 80867 42170 എന്ന നമ്പറിൽ നേരിട്ടോ വാട്ട്സാപ് വഴിയോ അറിയിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








