കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി നിർമാണോദ്ഘാടനം

കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി നിർമാണോദ്ഘാടനം
കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി നിർമാണോദ്ഘാടനം
Share  
2026 Feb 25, 08:57 AM

ഇറിഗേഷൻ വകുപ്പ് സ്ഥലം വോളിബോൾ കോർട്ട് നവീകരണത്തിനും പ്രവർത്തനങ്ങൾക്കും


കുടയത്തൂർ: കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്താനാണ് ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് ജലവിഭവകുപ്പ് തുടക്കംകുറിച്ചതെന്ന് മന്ത്രി പറഞ്ഞു.


കുടയത്തൂർ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വോളിബോൾ കോർട്ട് നവീകരണത്തിനും പ്രവർത്തനങ്ങൾക്കും വിട്ടുനൽകും. ഇതിനുള്ള അനുമതി ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു.


കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ ചന്ദ്രശേഖരൻ അധ്യക്ഷയായി.


കെ.ഐ.ഐ.ഡി.സി. പ്രോജക്‌ട് കോഡിനേറ്റർ സിജോ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് എഫ്.എസ്.ഐ.ടി. റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. വി.പി.ഹബീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.


കുടയത്തൂർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, കെ.ഐ.ഐ.ഡി.സി. അഡീഷണൽ സി.ഇ.ഒ. ആർ. ബാജി ചന്ദ്രൻ, എം.വി.ഐ.പി. സൂപ്രണ്ടിങ് എൻജിനിയർ ബാലശങ്കർ, ടൂറിസം പ്രമോഷൻ കൗൺസിൽ സംഘാടകസമിതി പ്രസിഡൻ്റ് ഫ്രാൻസിസ് കരിമ്പാനി തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles