എല്ലാവർക്കും ഭൂമിയും പാർപ്പിടവുമെന്നതാണ് സർക്കാർ നയം-ചിറ്റയം ഗോപകുമാർ

എല്ലാവർക്കും ഭൂമിയും പാർപ്പിടവുമെന്നതാണ് സർക്കാർ നയം-ചിറ്റയം ഗോപകുമാർ
എല്ലാവർക്കും ഭൂമിയും പാർപ്പിടവുമെന്നതാണ് സർക്കാർ നയം-ചിറ്റയം ഗോപകുമാർ
Share  
2026 Feb 25, 08:54 AM

കുളത്തുപ്പുഴ: എല്ലാവർക്കും ഭൂമിയും പാർപ്പിടവും നൽകുകയെന്നതാണ് സർക്കാർ നയമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഭൂരഹിതരില്ലാത്ത പുനലൂർ പദ്ധതിപ്രകാരം താലൂക്ക്‌തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


26-ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലയിലും മേള നടത്തി പട്ടയവിതരണം നടപ്പാക്കും. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ 2,000 പേർക്കാണ് പട്ടയം അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നാലരലക്ഷം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞു. ലൈഫ് പദ്ധതിപ്രകാരം ഇതിനകം അഞ്ചുലക്ഷംപേർക്ക് വീടുവച്ചു നൽകിയതായും ചിറ്റയം പറഞ്ഞു.


പി.എസ്. സുപാൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.


ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളാക്കിയെന്ന പ്രഖ്യാപനവും യോഗത്തിൽ നടന്നു. കെ.ഐ.പി. ലേബർ കോളനി, മരോട്ടിത്തടം, അരിപ്പ കൈയേറ്റഭൂമി തുടങ്ങിയ പ്രദേശങ്ങളിലായി ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വർഷങ്ങളായി ദുരിതത്തിൽ കഴിഞ്ഞവരെ സഹായിക്കാൻ പി.എസ്. സുപാൽ എം.എൽ.എ.യുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 525 പേർക്ക് കഴിഞ്ഞദിവസം പട്ടയം വിതരണംചെയ്തു.


പട്ടയവിതരണം വേഗത്തിലാക്കാൻ അവധിദിവസങ്ങളിലും പണിയെടുത്ത് സഹായിച്ച റവന്യൂ ഉദ്യോഗസ്ഥരെയും സർവേ സംഘത്തെയും, കൂടാതെ സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പുനലൂർ ആർ.ഡി.ഒ. ജി. സുരേഷ്‌ബാബുവിനെയും ചടങ്ങിൽ ആദരിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജ്യോതി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ എം. സൈനബാബീവി, ആതിരാ പ്രവീൺ, പി.കെ. രാജിമോൾ, ലിജു ആലുവിള, ശോഭ, രമണി വിജയൻ, ജില്ലാപഞ്ചായത്ത് അംഗം റീന ഷാജഹാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാംതുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles