പിഎസ്‌സി പ്രായപരിധി 40 വയസ്സായി ഉയർത്തി; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭാ അംഗീകാരം

പിഎസ്‌സി പ്രായപരിധി 40 വയസ്സായി ഉയർത്തി; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭാ അംഗീകാരം
പിഎസ്‌സി പ്രായപരിധി 40 വയസ്സായി ഉയർത്തി; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭാ അംഗീകാരം
Share  
2026 Feb 24, 06:49 PM

തിരുവന്തപുരം: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭ നിർണായക തീരുമാനമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുറത്തുവന്ന ഈ ഉത്തരവ് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ പൊതുവിഭാഗത്തിന് (General) 36 വയസ്സായിരുന്ന പ്രായപരിധി ഇതോടെ 40 വയസ്സായി ഉയർന്നു.


​പുതിയ പരിഷ്കാരം അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്കും (OBC) പട്ടികജാതി-പട്ടികവർഗ (SC/ST) വിഭാഗങ്ങൾക്കും ഇളവുകൾ ലഭിക്കും. ഒബിസി വിഭാഗക്കാർക്ക് 43 വയസ്സുവരെയും എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 45 വയസ്സുവരെയും ഇനി പരീക്ഷകൾക്ക് അപേക്ഷിക്കാനാകും. പ്രായപരിധി സംബന്ധിച്ച ഉദ്യോഗാർത്ഥികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാകുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles