കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
Share  
2026 Feb 24, 06:33 PM

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന ആവശ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിലുള്ള പേര് ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലിന് കേന്ദ്രം പച്ചക്കൊടി കാട്ടിയ വിവരം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് വ്യക്തമാക്കിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ഈ ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കുകയും അതിനുശേഷം പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്യും.


​ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം പേര് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിലാണ് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയത്. മലയാളം ഉൾപ്പെടെ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തന്നെയാക്കണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. നേരത്തെ 2023-ൽ സമാനമായ പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം അത് മടക്കിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഒന്നാം പട്ടികയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പരിഷ്കരിച്ച പ്രമേയം വീണ്ടും സമർപ്പിക്കുകയായിരുന്നു. ദീർഘനാളത്തെ ഈ ആവശ്യത്തിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles