വലിയങ്ങാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മേയർ

വലിയങ്ങാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മേയർ
വലിയങ്ങാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മേയർ
Share  
2026 Feb 24, 12:30 PM

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മേയർ ഒ. സദാശിവൻ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അപകടം നടന്ന പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിൽ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് കോർപ്പറേഷൻ തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ അവിടെ ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും മേയർ വിശദീകരിച്ചു.


​അതേസമയം, കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച കാര്യത്തിൽ വിവാദപരമായ വിശദീകരണമാണ് മേയർ നൽകിയത്. പഴക്കമുള്ള കെട്ടിടമാണെങ്കിലും അത് 'അൺഫിറ്റ്' (വാസയോഗ്യമല്ല) ആണെന്ന് കോർപ്പറേഷൻ ഔദ്യോഗികമായി തീരുമാനിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറുടെ റിപ്പോർട്ടിൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു റിപ്പോർട്ട് നൽകാത്തതെന്നും മേയർ കൂട്ടിച്ചേർത്തു. അപകടത്തെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


​വലിയങ്ങാടിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റ് കെട്ടിടങ്ങളുടെ സുരക്ഷയും ചർച്ചയാവുകയാണ്. സത്രം ബിൽഡിംഗ്, സെൻട്രൽ മാർക്കറ്റ്, കാരപ്പറമ്പ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ്, ന്യൂ ബസാർ തുടങ്ങിയ നഗരമധ്യത്തിലെ പ്രധാന കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് എൻജിനീയറിങ് വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴയ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles