കാൻസർ ചികിത്സയിൽ എ.ഐ.: കാൻസർ സെൻ്ററിന് നേട്ടം

കാൻസർ ചികിത്സയിൽ എ.ഐ.: കാൻസർ സെൻ്ററിന് നേട്ടം
കാൻസർ ചികിത്സയിൽ എ.ഐ.: കാൻസർ സെൻ്ററിന് നേട്ടം
Share  
2026 Feb 24, 10:10 AM

തലശ്ശേരി: ഇന്ത്യ എ.ഐ. സമ്മിറ്റ് 2026-ൽ മലബാർ കാൻസർ സെന്റർ ഇൻകുബേഷൻ സെന്ററായ മിൻറിന്റെ പങ്കാളിത്തത്തോടെയുള്ള വെല്ലിറ്റിക്‌സിനും ഡോക്ട‌ർ അസിസ്റ്റ് എ.ഐ.യ്ക്കും നേട്ടം. ഇന്ത്യ എ.ഐ.- നാഷണൽ കാൻസർ ഗ്രിഡ്-കൊയ്‌ത സെൻ്റർ ഫോർ ഡിജിറ്റൽ ഓങ്കോളജിയുമായി നടത്തിയ ക്യാച്ച് ഗ്രാൻറിൽ വെല്ലിറ്റിക്‌സ് 300 അപേക്ഷകളിൽ ആദ്യ പത്തിൽ ഇടം നേടി. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികളെ ആദരിച്ചു. രോഗികളുടെ ചികിത്സാവിവരം വേഗത്തിൽ വിശകലനം ചെയ്യാനും


ഡോക്ടർമാർക്ക് കൃത്യമായ തീരുമാനമെടുക്കാനും ഇത് സഹായകമാണ്. വെല്ലിറ്റിക്‌സ് ഡയറക്‌ടർ ഡോ. ബി.ധീരജ്, മലബാർ കാൻസർ സെൻറർ ഡയറക്ട‌ർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം എന്നിവർ അംഗീകാരം ഏറ്റുവാങ്ങി. ഐ.സി.എം.ആർ. ഡയറക്‌ടർ ജനറൽ ഡോ. രാജീവ് ബാൽ, ഐ.ടി. സെക്രട്ടറി കൃഷ്ണ‌ൻ എന്നിവർ കൈമാറി. മലബാർ കാൻസർ സെന്ററിലെ ഫാക്കൽറ്റികളായ ഡോ. ദീപക് റോഷൻ, ഡോ. വി.പി.പ്രവീൺകുമാർ ഷേണായ്, ഡോ. എം.ഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡ്ക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ മലബാർ


കാൻസർ സെന്ററിൽ സജ്ജീകരിച്ച ഇൻകുബേഷൻ സംവിധാനമാണ് 'മിന്റ്: 2025-ൽ സ്ഥാപിതമായ മിൻറ് ആരോഗ്യമേഖലയിലെ നൂതന ആശയങ്ങളെ പ്രായോഗിക ചികിത്സാരീതികളുമായി ബന്ധിപ്പിക്കുകയാണ്. ക്ലിനിക്കൽ മെന്റർഷിപ്പ്, പ്രായോഗിക ക്ലിനിക്കൽ വാലിഡേഷൻ, ആരോഗ്യമേഖലയിലെ പ്രശ്‌നപരിഹാരത്തിനുള്ള മാർഗനിർദേശങ്ങൾ എന്നിവ സ്ഥാപനം ഉറപ്പാക്കുന്നു.


നിലവിൽ ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴ് സ്റ്റാർട്ടപ്പുകൾ മിൻറിന് കീഴിൽ പ്രവർത്തിക്കുന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles