മഴയിൽ മുങ്ങി വടകര; ദേശീയപാതാ നിർമ്മാണത്തിലെ അനാസ്ഥയിൽ വ്യാപാരികൾക്ക് കനത്ത ആഘാതം

മഴയിൽ മുങ്ങി വടകര; ദേശീയപാതാ നിർമ്മാണത്തിലെ അനാസ്ഥയിൽ വ്യാപാരികൾക്ക് കനത്ത ആഘാതം
മഴയിൽ മുങ്ങി വടകര; ദേശീയപാതാ നിർമ്മാണത്തിലെ അനാസ്ഥയിൽ വ്യാപാരികൾക്ക് കനത്ത ആഘാതം
Share  
2026 Feb 24, 10:04 AM

വടകര: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പ്രധാന ഓവുചാൽ അടച്ചതോടെ, വടകര കരിമ്പനപ്പാലത്ത് ഒറ്റമഴയിൽ രൂക്ഷമായ വെള്ളക്കെട്ട്. തിങ്കളാഴ്ച പുലർച്ചെ പെയ്ത മഴയിൽ പത്തോളം കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കീർത്തി തിയേറ്റർ ഭാഗത്തുനിന്നുള്ള വെള്ളം കരിമ്പനത്തോട്ടിലേക്ക് ഒഴുകുന്ന ചാൽ പാലം പണിക്കു വേണ്ടി അടച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനാൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുകയും കടകളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ബിൻസി സ്റ്റോർ, വി.കെ. സ്റ്റോർ തുടങ്ങിയ കടകളിലെ ഫ്രിഡ്ജുകളും മറ്റ് സാധനങ്ങളും വെള്ളം കയറി നശിച്ചു.


​പുതിയ സ്റ്റാൻഡ് പരിസരത്തും സമാനമായ രീതിയിൽ കടകളിൽ വെള്ളം കയറി. കരിമ്പനത്തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതും കലുങ്ക് നിർമ്മാണവും ഓവുചാലുകളിൽ മണ്ണും ചെളിയും നിറഞ്ഞതുമാണ് ഇവിടെ വിനയായത്. വൻതോതിൽ മണ്ണും ചെളിയും കയറിയ കടകൾ വൃത്തിയാക്കാൻ വ്യാപാരികൾ ഏറെ പാടുപെട്ടു. ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തിയിട്ടുണ്ട്. നഗരസഭാ അധികൃതർക്കും എൻ.എച്ച്.എ.ഐക്കും എം.എൽ.എയ്ക്കും ഉൾപ്പെടെ പരാതി നൽകി പ്രതിഷേധം അറിയിക്കാനും വ്യാപാരികൾ തീരുമാനിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles