തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പുനരുദ്ധാരണം യാഥാർഥ്യമാകുന്നു

തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പുനരുദ്ധാരണം യാഥാർഥ്യമാകുന്നു
തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പുനരുദ്ധാരണം യാഥാർഥ്യമാകുന്നു
Share  
2026 Feb 24, 09:53 AM

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനരുദ്ധാരണത്തിനായി 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മുപ്പത് വർഷം മുൻപ് പാലം നിർമിച്ചെങ്കിലും ഷട്ടറുകൾ ഇല്ലാത്തതിനാൽ ജലം സംഭരിക്കാൻ കഴിയാതെ വന്നതോടെ പദ്ധതി ലക്ഷ്യം കണ്ടിരുന്നില്ല. ലിന്റോ ജോസഫ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് ചെറുകിട ജലസേചന വകുപ്പാണ് ഇപ്പോൾ തീരസംരക്ഷണത്തിനും എഫ്.ആർ.പി. ഷട്ടറുകൾ സ്ഥാപിക്കുന്നതിനുമായി തുക അനുവദിച്ചിരിക്കുന്നത്.


​ഷട്ടറുകൾ യാഥാർഥ്യമാകുന്നതോടെ കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. മഴക്കാലത്ത് പോലും ജലക്ഷാമം അനുഭവപ്പെടുന്ന ആറാം ബ്ലോക്ക്, താളിപ്പറമ്പ്, മാങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ വേനൽക്കാലത്ത് മണൽച്ചാക്കുകൾ ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമിച്ചാണ് ഇവിടെ ജലലഭ്യത ഉറപ്പാക്കിയിരുന്നത്. ഷട്ടറുകൾ സ്ഥാപിച്ച് പുഴയിൽ വെള്ളം സംഭരിക്കുന്നതോടെ കുടിവെള്ള പദ്ധതികളിലെ കിണറുകൾ വറ്റാതിരിക്കാനും പരിസരത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരാനും ഇത് സഹായിക്കും. പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles