നിയമനം നീളുന്നു; റാങ്ക് ലിസ്റ്റ് കടലിലൊഴുക്കി എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ പ്രതിഷേധം

നിയമനം നീളുന്നു; റാങ്ക് ലിസ്റ്റ് കടലിലൊഴുക്കി എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ പ്രതിഷേധം
നിയമനം നീളുന്നു; റാങ്ക് ലിസ്റ്റ് കടലിലൊഴുക്കി എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ പ്രതിഷേധം
Share  
2026 Feb 24, 09:49 AM

കോഴിക്കോട്: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ റാങ്ക് ലിസ്റ്റ് കടലിലൊഴുക്കി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയ എഴുപതോളം ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിന്റെ പകർപ്പുകൾ പ്രതീകാത്മകമായി കടൽത്തീരത്ത് വെച്ചാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. 2025 മേയ് മാസത്തിൽ നിലവിൽ വന്ന 1149 പേരുടെ ലിസ്റ്റിൽ നിന്ന് ഇതുവരെ കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്നും ഡി.ഡി.ഇ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയാണ് ഇതിന് കാരണമെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.


​മൂന്ന് വർഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിന്റെ ഒരു വർഷം പൂർത്തിയാകാറായിട്ടും നിയമനം വൈകുന്നത് തങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സ്മിത വ്യക്തമാക്കി. പുതിയ ലിസ്റ്റ് വന്നതിന് ശേഷം പഴയ ലിസ്റ്റിൽ നിന്ന് നിയമവിരുദ്ധമായി അഡ്വൈസ് അയച്ചതായും ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടിയാണ് ലഭിക്കുന്നത്. നിലവിൽ 15 പേർക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ നൽകിയിട്ടുള്ളതെന്നും എന്നാൽ ഇവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ ഉദ്യോഗാർഥികൾ, വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles