കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ സജ്ജം: ആദ്യഘട്ട ജലസംഭരണം വിജയകരം

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ സജ്ജം: ആദ്യഘട്ട ജലസംഭരണം വിജയകരം
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ സജ്ജം: ആദ്യഘട്ട ജലസംഭരണം വിജയകരം
Share  
2026 Feb 24, 09:45 AM

ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ


ആനക്കര: പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കുകുറുകെ കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായി, കുമ്പിടിയെ കുറ്റിപ്പുറത്തോട് നേരിട്ട് ബന്ധിപ്പിക്കുന്ന പാലം ഫെബ്രുവരി അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. 102 കോടി രൂപ ചെലവഴിച്ചാണ് 418 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള റെഗുലേറ്റർ കം ബ്രിഡ്‌ജ് നിർമിച്ചിരിക്കുന്നത്. 28 ഷട്ടറുകളോടുകൂടിയ റെഗുലേറ്റർ ജലസംഭരണത്തിനും ഗതാഗതത്തിനും ഒരുപോലെ സഹായകരമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്ത‌ിരിക്കുന്നത്.


ആദ്യഘട്ടത്തിൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചത് വിജയകരമായെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഷട്ടറുകൾ അടച്ച് ജലസംഭരണം തുടരുകയാണ്. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം 2025 മേയ് 31-നകം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇടയ്ക്കുണ്ടായ സാങ്കേതിക, കാലാവസ്ഥാ, ഭൂസംബന്ധമായ വെല്ലുവിളികൾ കാരണം പ്രവൃത്തി നീണ്ടുപോയെങ്കിലും പദ്ധതി യാഥാർഥ്യമായത് പ്രദേശവാസികൾക്ക് ആശ്വാസമായി.


എറണാംകുളത്തെ പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് റെഗുലേറ്റർ കം ബ്രിഡ്‌ജിൻ്റെ കരാറെടുത്തത്. നിലവിൽ കുമ്പിടി ഭാഗത്ത് അനുബന്ധറോഡിൽനിന്ന് പാലത്തിലേക്കുള്ള കോൺക്രീറ്റ് റാമ്പ് നിർമാണം നടക്കുകയാണ്. കുമ്പിടി ഭാഗത്ത് ഏറ്റെടുത്ത ഭൂമിയിൽ റോഡ് നിർമാണവും പുരോഗമിക്കുന്നുണ്ട്.


പദ്ധതിക്കായി കുമ്പിടി ഭാഗത്ത് 107 പേരിൽനിന്ന് 82.5 സെന്റും കുറ്റിപ്പുറം ഭാഗത്ത് 41 പേരിൽനിന്ന് 58.78 സെന്റും ഏറ്റെടുത്തിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും ടൂറിസവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. റെഗുലേറ്ററിനെ ചുറ്റി രൂപംകൊള്ളുന്ന ജലാശയം വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള സാധ്യതയേറെയാണ്.


നടപ്പാത, ലൈറ്റിങ് സൗകര്യം, പാർക്ക് വികസനം തുടങ്ങിയ അനുബന്ധ പദ്ധതികൾ നടപ്പായാൽ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഗുണകരമാകും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles