ആർ.ഡി.ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തി
പുനലൂർ :അരിപ്പ റവന്യൂഭൂമിയിലെ മരംമുറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റസമിതി പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസി(ആർ.ഡി.ഒ.)നു മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു.
പട്ടയവിതരണത്തിൻ്റെ മറവിൽ 45 ഏക്കർ വരുന്ന സമരഭൂമിയിലെ മരങ്ങൾ വനം മാഫിയകൾക്ക് സഹായമാകുംവിധം മുറിച്ചുനീക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വനം മാഫിയകളുടെ ചൂഷണങ്ങൾക്ക് നിന്നുകൊടുക്കാത്തതിന്റെ പേരിൽ സമരക്കാരുടെ പട്ടയം മാറ്റിവെച്ച നടപടിയിൽ പ്രതിഷേധിച്ച് 24-ന് കുളത്തൂപ്പുഴയിൽ നടക്കുന്ന പട്ടയമേള ബഹിഷ്കരിച്ച് കൂട്ടഉപവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി വി. രമേശൻ അധ്യക്ഷനായി. പി. മണി, വി.സി. വിജയൻ, ഡി. സുനി, പാപ്പൻ വിതുര, സുലേഖാബീവി, എസ്. സുനിൽ, ബി, വരദരാജൻ, ഷിജോ വലിയ താൽ എന്നിവർ പ്രസംഗിച്ചു.
പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കു സമീപത്തുനിന്നാരംഭിച്ച മാർച്ചിന് കെ. ശ്രീജിത്ത്, കുമാരൻ പുന്നല, രാധാമണി വാകത്താനം, പ്രഭാസത്യൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








