വലിയങ്ങാടി ദുരന്തം: മരണസംഖ്യ നാലായി; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം

വലിയങ്ങാടി ദുരന്തം: മരണസംഖ്യ നാലായി; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം
വലിയങ്ങാടി ദുരന്തം: മരണസംഖ്യ നാലായി; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം
Share  
2026 Feb 23, 07:59 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഒടുവിൽ മരണപ്പെട്ടത്. കിണാശ്ശേരി സ്വദേശി അഷ്റഫ്, അത്തോളി സ്വദേശികളായ ജബ്ബാർ, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേർ.


​കെട്ടിടത്തിന് പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ സഹപ്രവർത്തകരും ഫയർഫോഴ്‌സും ചേർന്നാണ് പുറത്തെടുത്തത്. സ്ലാബുകൾക്കടിയിൽ പെട്ട് നിരവധി ഇരുചക്ര വാഹനങ്ങളും തകർന്നിട്ടുണ്ട്.


​കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള, ഏറെ പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റാനായി നേരത്തെ നോട്ടീസ് നൽകിയിരുന്നതായാണ് വിവരം. പണ്ട് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. എന്നാൽ, അപകടാവസ്ഥയിലായിരുന്ന കെട്ടിടം ഒഴിപ്പിക്കാനോ പൊളിച്ചുനീക്കാനോ കോർപ്പറേഷൻ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാവുകയാണ്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles