കോഴിക്കോട്: വലിയങ്ങാടിയിൽ എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നതും നിലവിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ കെട്ടിടത്തിന്റെ സ്ലാബാണ് അപകടത്തിൽപ്പെട്ടത്. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടസമയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടം പൊളിച്ചുനീക്കാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നിട്ടും രണ്ടാഴ്ച മുൻപ് ഇവിടെ പുതിയ സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയത് വലിയ വിവാദമായിട്ടുണ്ട്. മതിയായ സുരക്ഷാപരിശോധനകളില്ലാതെ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നത് കോർപ്പറേഷന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. സംഭവത്തിൽ കോർപ്പറേഷന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു. തൊഴിലാളികൾ വിശ്രമിക്കാനായി സ്ഥിരമായി ആശ്രയിക്കുന്ന ഈ കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








