പയ്യന്നൂർ: മമ്പലം ഇ.എം.എസ്. കലാ സാംസ്‌കാരിക വേദി രജതജൂബിലി ആഘോഷവും പദ്‌മൻ വെങ്ങരയുടെ നാടകക്കാലം എന്ന പുസ്‌തകത്തിൻ്റെ പ്രകാശനവും നടന്നു. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. പി.എ. സന്തോഷ് അധ്യക്ഷനായിരുന്നു. പപ്പൻ ചെറുതാഴം രചിച്ച പദ്‌മൻ വെങ്ങരയുടെ നാടകക്കാലം' വെൺകുളം ജയകുമാറിന് ആദ്യപ്രതി കൈമാറി ഇ.പി. ജയരാജൻ പ്രകാശിപ്പിച്ചു. വി.കെ. അടുത്തില പുസ്തകം പരിചയപ്പെടുത്തി. കേരള സംഗീത നാടക അക്കാദമിയുടെ നാടകനടനുള്ള ഗുരുപൂജ പുരസ്ക്‌കാരം നേടിയ കെ.സി. കൃഷ്‌ണനെ ടി.ഐ. മധുസൂദനൻ എം.എൽ.എ. ആദരിച്ചു. സി.പി.എം. പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് മുഖ്യാതിഥിയായിരുന്നു. കെ.വി. മോഹനൻ, എം. പ്രസാദ്, എ.വി. ശശിധരൻ, പി.വി. പ്രഭാകരൻ, കെ.വി. ബാബു, സി. വിനോദ്, ടി. രതീഷ് എന്നിവർ സംസാരിച്ചു. രവി ഏഴോം കതിരും പതിരും അവതരിപ്പിച്ചു.
വാർഷികത്തിൻ്റെ ഭാഗമായി വനിതാസംഗമം, യുവജനസംഗമം, വയോജന സംഗമം, കുട്ടികളുടെ സഹവാസ ക്യാമ്പ്, പുസ്‌തകപരിചയം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഫുട്‌ബോൾ മത്സരങ്ങൾ തുടങ്ങി ഒരുവർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








