കുട്ടികളിലെ സമ്പാദ്യശീലം; ജില്ലയിലെ മികച്ച വിദ്യാലയമായി കൊടുവള്ളി ജി.എം.എൽ.പി. സ്കൂൾ

കുട്ടികളിലെ സമ്പാദ്യശീലം; ജില്ലയിലെ മികച്ച വിദ്യാലയമായി കൊടുവള്ളി ജി.എം.എൽ.പി. സ്കൂൾ
കുട്ടികളിലെ സമ്പാദ്യശീലം; ജില്ലയിലെ മികച്ച വിദ്യാലയമായി കൊടുവള്ളി ജി.എം.എൽ.പി. സ്കൂൾ
Share  
2026 Feb 23, 10:01 AM

സംസ്ഥാന ധനകാര്യവകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയ സമ്പാദ്യ പദ്ധതിയിൽ (സഞ്ചയിക) മികച്ച നേട്ടം കൈവരിച്ച് കൊടുവള്ളി ജി.എം.എൽ.പി. സ്കൂൾ. 2025-26 വർഷത്തെ എൽ.പി. വിഭാഗം പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ഈ വിദ്യാലയം സ്വന്തമാക്കിയത്. കുട്ടികളിൽ ചെറുപ്ായം മുതലേ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിയിൽ ജില്ലയിലെ നൂറുകണക്കിന് സ്കൂളുകളെ പിന്നിലാക്കിയാണ് കൊടുവള്ളി ജി.എം.എൽ.പി. സ്കൂൾ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.


​കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. അസീസ് ചടങ്ങിൽ വെച്ച് ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു. പി.ടി.എ. പ്രസിഡന്റ് ഷമീർ ആപ്പിൾ, ടി.എം. അബ്ദുറഹിമാൻ, ഫസീല നരിക്കുനി, ജബ്നു, ഷൈലജ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles