ആദ്യ ട്രൈബൽ ഹബ്ബ് തുറന്നു

ആദ്യ ട്രൈബൽ ഹബ്ബ് തുറന്നു
ആദ്യ ട്രൈബൽ ഹബ്ബ് തുറന്നു
Share  
2026 Feb 23, 09:52 AM

നിലമ്പൂർ : ദുർഘടമേഖലയിലുള്ള ആദിവാസി ഉന്നതികളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായി ആരോഗ്യകേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടിപർപ്പസ് സെൻ്റർ (ട്രൈബൽ ഹബ്ബ്) ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനംചെയ്തു.


പി.കെ. ബഷീർ എം.എൽ.എ. കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനംചെയ്‌തു. കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെൻ്ററാണ് ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ്ബ് കെട്ടിടം. 67.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കാത്തിരിപ്പുമുറി, പരിശോധനാമുറി, ഐ.യു.ഡി. മുറി, പ്രതിരോധ കുത്തിവെപ്പ് മുറി എന്നീ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.


ചടങ്ങിൽ പി.കെ. ബഷീർ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അനുശ്രീ, ചാലിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്തലി, സ്ഥിരംസമിതി അധ്യക്ഷൻമാരായ മഞ്ജു അനിൽ, അനീഷ് അഗസ്റ്റിൻ, അച്ചാമ്മ ജോസഫ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഇ. ആയിഷക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. കെട്ടിട നിർമാണ പ്രവൃത്തി പൂർത്തീകരിച്ച കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ഏജൻസി അസിസ്റ്റന്റ് എൻജിനിയർ പ്രജിഷ, കോൺട്രാക്‌ടർ എ.വി. ബൈജു എന്നിവരെ അനുമോദിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles