ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജകമണ്ഡലം ആയുഷ് ഹെൽത്തി കേരളം കാംപെയ്ൻ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി. രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. നൂർദ്ധീൻ അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. സൗമിനി മുഖ്യാതിഥിയായി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് പരത്തനാൽ, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ നിഷിതാ റഹ്മാൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. കുഞ്ഞിരാമൻ, ഝാൻസി കൊല്ലമന, കെ. ബിജു, സിന്ധു മധുസൂദനൻ, കൗൺസിലർ ടി.കെ. പ്രഭാകരൻ, ഡോ. ഇ.കെ. രാജീവൻ, ഡോ. വൈശാഖി, ഡോ. എം. ദീപ്‌ന എന്നിവർ സംസാരിച്ചു.
'ആരോഗ്യപരിപാലനം ആഹാരത്തിലൂടെ' എന്ന സന്ദേശവുമായി ആയുഷ് ഫുഡ് എക്സ്‌പോയും നടന്നു. ഇരിക്കൂർ മണ്ഡലത്തിലെ രണ്ടാമത്തെ കാംപെയ്ൻ 27-ന് ആലക്കോട് വ്യാപാരഭവനിൽ നടക്കും. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








