എലപ്പുള്ളി : മേനോൻപാറ ഡിസ്റ്റിലറി പ്ലാന്റിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ഉദ്ഘാടനവേദിക്കു സമീപവും മേനോൻപാറ ജങ്ഷനിലും പ്രതിഷേധവുമായി മദ്യനിരോധന സമിതി ജില്ലാക്കമ്മിറ്റി. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഉദ്ഘാടനച്ചടങ്ങിനുശേഷം വിട്ടയച്ചു.
മേനോൻപാറ ജങ്ഷനിൽ സംഘടിപ്പിച്ച ധർണയുടെ ഉദ്ഘാടനത്തിനുശേഷം പ്ലക്കാർഡുകളുമേന്തി പ്രകടനവുമായി കമ്പനിയുടെ ഭാഗത്തേക്ക് വരികയായിരുന്ന പ്രവർത്തകരെ മേനോൻപാറ ജംഗ്ഷനു സമീപം പോലീസ് തടഞ്ഞു. പിന്തിരിയാൻ കൂട്ടാക്കാതെ വന്നപ്പോൾ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, വിളയോടി വേണുഗോപാൽ, രാധാകൃഷ്ണൻ എലപ്പുള്ളി, രമേശ് മേത്തല എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു.
കമ്പനിയുടെ പ്രധാന കവാടത്തിൽ പോലീസിൻ്റെ ശ്രദ്ധവെട്ടിച്ച് അകത്തുകയറിയശേഷം ഉദ്ഘാടന വേദിക്കരികിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച വിൻസൻ്റ് മാളിയേക്കൽ, ടി.എം. രവീന്ദ്രൻ, ഒ.ജെ. ചിന്നമ്മ, ഇയ്യച്ചേരി പദ്‌മിനി, ശ്രീനാഥ് കടമ്പഴിപ്പുറം, സജീവൻ കക്കടവത്ത്, അമീർ അലി എന്നിവരെ കസബ പോലീസ് അറസ്റ്റുചെയ്‌തു നീക്കി. പ്രവർത്തകർ പ്രതിഷേധിക്കുന്നസമയത്ത് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പ്ലാൻ്റ് സന്ദർശിക്കുകയായിരുന്നു.
പ്രതിഷേധയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാൽ അധ്യക്ഷനായി. പി.വി. സഹദേവൻ, ബാലകൃഷ്ണൻ പുതുവയൽ, ബാലൻ തൃത്താല, എം. ശാന്തി, ജോഷ്വ എലപ്പുള്ളി, ടി.പി. കനകദാസൻ, നാരായണൻ വിളയോടി, ടി.എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








