എൻ.എസ്.എസ്. കലോത്സവത്തിന് അരങ്ങുണർന്നു

എൻ.എസ്.എസ്. കലോത്സവത്തിന് അരങ്ങുണർന്നു
എൻ.എസ്.എസ്. കലോത്സവത്തിന് അരങ്ങുണർന്നു
Share  
2026 Feb 22, 08:31 AM

തൃശ്ശൂർ : സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ നാഷണൽ സർവീസ് സ്‌കീമിൻ്റെ സംസ്ഥാന കലോത്സവമായ നിസരിക്ക് തൃശ്ശൂരിൽ അരങ്ങുണർന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.


സേവനവും കലയും സമ്മേളിക്കുന്ന കലോത്സവം യുവജനങ്ങളിൽ സ്നേഹത്തിൻ്റെ ഇഴയടുപ്പമുണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


വലിച്ചെറിയൽ വിമുക്ത കേരളത്തിന് മുൻകൈയെടുത്ത് മൂവായിരത്തോളം സ്നേഹാരാമങ്ങളൊരുക്കിയതിനെ മന്ത്രി അഭിനന്ദിച്ചു.


സംസ്ഥാന ഓഫീസർ ഡി. ദേവിപ്രിയ അധ്യക്ഷയായി.


നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, സംവിധായകൻ പ്രജേഷ് സെൻ, കാർഷിക സർവകലാശാല പ്രോഗ്രാം ഓഫീസർ എ. ലത, എൻ.എം. സണ്ണി, ജയൻ സി. വിജയൻ, ആശാ രാജഗോപാൽ, കെ.വി. സുജിത്ത്, വി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


തൃശ്ശൂർ ടൗൺഹാളാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. കലയും കരവിരുതും സേവനബോധവും കൈകോർക്കുന്ന എൻ.എസ്.എസ്. കലോത്സവനഗരിയിൽ പ്രദർശന, വിൽപ്പന സ്റ്റാളുകളുമൊരുക്കിയിട്ടുണ്ട്.


സംസ്ഥാനത്തെ വിവിധ സർവകലാശാലകളെ പ്രതിനിധാനം ചെയ്തെത്തിയ എൻ.എസ്.എസ്. വൊളന്റിയർമാരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഞായറാഴ്‌ചയാണ് സമാപനം.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles